കേരള യൂണിവേഴ്‌സിറ്റിക്ക് പിജി അവസാന വർഷ പരീക്ഷയുമായി മുന്നോട്ട് പോകാം; ഹൈക്കോടതി

കേരള യൂണിവേഴ്‌സിറ്റിക്ക് പിജി അവസാന വർഷ പരീക്ഷയുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. അതേസമയം, പരീക്ഷ തയാറെടുപ്പുകൾ എല്ലാം പൂർത്തിയായെന്നും അക്കാദമിക് കലണ്ടർ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂ എന്നും യൂണിവേഴ്‌സിറ്റി ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ, കൊവിഡ് സാഹചര്യത്തിൽ റെഡ് സോണിൽ നിന്നുള്ളവർക്കും കണ്ടയ്ന്മെന്റ് സോണിൽ നിന്നുള്ളവർക്കും ദീർഘദൂരം യാത്ര ചെയ്ത് പരീക്ഷ കേന്ദ്രങ്ങളിൽ എത്തേണ്ടവർക്കും റെഗുലർ പരീക്ഷ എന്ന നിലയിൽ അവസരം ഒരുക്കുന്നതാണ്. എന്നാൽ, മതിയായ കാരണം അതാത് സ്ഥാപന മേധാവികളും സർവകലാശാലയും ശരിവയ്ക്കണം. ഇത് സംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ യൂണിവേഴ്‌സിറ്റി പുറത്തിറക്കും. യൂണിവേഴ്‌സിറ്റിയുടെ ഉറപ്പ് അംഗീകരിച്ച കോടതി കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
അതേസമയം, കോടതിവിധി സംബന്ധിച്ച് തെറ്റിദ്ധാരണ പരക്കുന്നതായി വിദ്യാർഥികൾ പറയുന്നു.
Story highlight: Kerala University can proceed with PG Final Examination; The High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here