എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഫലം അറിയാനുള്ള എല്ലാ ക്രമീകരണവും ഏർപ്പെടുത്തി.
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് മുന്നോടിയായിട്ടുള്ള ടാബുലേഷൻ ജോലികളെല്ലാം പൂർത്തിയായി. ഇത്തവണ 4.22 ലക്ഷം വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. കൊവിഡ് കാരണം രണ്ടു ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ പരീക്ഷ നടന്നതെന്ന പ്രത്യേകതയുമുണ്ട്. ജൂൺ ഒന്നിനു മൂല്യനിർണയം തുടങ്ങുകയും 22 ന് പൂർത്തിയാക്കുകയും ചെയ്തു. തുടർന്നാണ് ജൂൺ 30ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പരീക്ഷാഭവൻ പൂർത്തിയാക്കി. ഉടൻ തന്നെ വിദ്യാർത്ഥികൾക്ക് ഫലം അറിയാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി.
read also: സ്വർണം കടത്താൻ പ്രതി ഹാരിസ് ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നു : പൊലീസ്
പി.ആർ.ഡിയുടെ ആപ്പ് വഴിയും കൈറ്റിന്റെ പ്രത്യേക പോർട്ടൽ വഴിയും ഫലം അറിയാം. സഫലം 2020 മൊബൈൽ ആപ്പ് വഴിയും ഫലം അറിയുന്നതിനുള്ള എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫലപ്രഖ്യാപനം വിലയിരുത്തുന്നതിനായി ഇന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും.
story highlights- SSLC result, C raveendranath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here