കണ്ണൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 26 പേർക്ക്

കണ്ണൂരില്‍ 26 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇരുപത്തി മൂന്ന് പേർ സി.ഐ.എസ്.എഫ് ജവാന്മാരാണ്. ഇതോടെ കണ്ണൂരില്‍ ഇതുവരെ രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരുടെ എണ്ണം അന്‍പതായി. ഇതോടെ കൂത്തുപറമ്പ് വലിയവെളിച്ചത്തെ സി.ഐ.എസ്.എഫ് ബാരക് അടച്ചു.
Story Highlights: തൂങ്ങി മരിച്ച ആൾക്ക് കൊവിഡ്; കോഴിക്കോട് വെള്ളയിൽ അതീവ ജാഗ്രത
കണ്ണൂര്‍ വിമാനത്താവളത്തിലെ 23 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഏഴ് പേർ മലയാളികളും 16 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരുമാണ്. 50 സി.ഐ.എസ്.എഫ് ജവാന്മാർക്കാണ് ഇതുവരെ രോഗ ബാധ കണ്ടെത്തിയത്. ഇതിന് പിന്നാലെ വലിയ വെളിച്ചത്തെ സി.ഐ.എസ്.എഫ് ബാരക്ക് താത്ക്കാലികമായി അടച്ചു. ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കില്ലന്നാണ് കിയാലിൻ്റെ വിശദീകരണം. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒരു മുതിര്‍ന്ന ഓഫീസറെ കണ്ണൂരിലേക്ക് അയക്കുമെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
Read Also: ഇന്ന് കാസർഗോഡ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് എട്ട് പേര്‍ക്ക്
വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചിറക്കൽ, എരമം കുറ്റൂർ, ഏഴോം സ്വദേശികളാണിവർ. 187 പേരാണ് ജില്ലയില്‍ ചികിത്സയിലുളളത്. ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ഇന്ന് 131 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
Story Highlights: 26 covid positive cases in kannur today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here