തൂങ്ങി മരിച്ച ആൾക്ക് കൊവിഡ്; കോഴിക്കോട് വെള്ളയിൽ അതീവ ജാഗ്രത

തൂങ്ങി മരിച്ച ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയിൽ അതീവ ജാഗ്രത. ജില്ലയിൽ നാലു പുതിയ കണ്ടയ്ന്മെന്റ് സോണുകൾ പ്രഖ്യാപിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച കല്ലായി സ്വദേശിനിയുടെ രോഗ ഉറവിടവും വ്യക്തമല്ല.
Read Also: സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളയിൽ സ്വദേശി കൃഷ്ണനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. പോസ്റ്റ്മാർട്ടത്തിന് മുൻപ് നടത്തിയ സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ചൊവ്വാഴ്ച വന്ന രണ്ടാമത്തെ സ്രവ പരിശോധനാ ഫലവും പോസിറ്റീവായി. ഇതോടെയാണ് പ്രദേശത്ത് ജാഗ്രതയും നിരീക്ഷണവും ശക്തമാക്കുന്നത്. മരിച്ച കൃഷ്ണന്റെ രോഗ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച കല്ലായി സ്വദേശിനിയുടെ രോഗ ഉറവിടവും വ്യക്തമല്ല. പി ടി ഉഷ റോഡിലുള്ള ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു മരിച്ച കൃഷ്ണൻ. ഇവിടുത്തെ താമസക്കാർ അടക്കം മരിച്ച ആളുമായി അടുത്ത സമ്പർക്കം പുലർത്തിയ 51 ആളുകളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Read Also: ഇന്ന് കാസർഗോഡ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് എട്ട് പേര്‍ക്ക്
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ വെള്ളയിൽ, ചക്കും കടവ്, മൂന്നാലിങ്കൽ എന്നീ ഡിവിഷനുകളും ഒളവണ്ണ പഞ്ചായത്തിലെ കമ്പിളി പറമ്പ് വാർഡും കണ്ടയ്ന്മെന്റ് സോണാക്കിയതായി ജില്ലാ കളക്ടർ പറഞ്ഞു. ഓരോ കണ്ടയ്ന്മെന്റ് സോണുകളിൽ നിന്നും 300 പേരുടെ വീതം സാമ്പിളുകൾ പരിശോധിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കേരളത്തിൽ ഇന്ന് 131 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
Story Highlights: Kozhikode vellayil covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here