അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി

Attorney General K.K. Venugopal

അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് നീട്ടി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ കെ.എം.നടരാജ്, മാധവി ദിവാന്‍, അമന്‍ ലേഖി, സഞ്ജയ് ജയിന്‍, വിക്രംജിത് ബാനര്‍ജി എന്നിവരുടെ കാലാവധിയും മൂന്ന് വര്‍ഷത്തേക്ക് നീട്ടി വിജ്ഞാപനമിറക്കി.

ഒരു വര്‍ഷം കൂടി അറ്റോര്‍ണി ജനറലായി തുടരണമെന്ന് നിയമവിദഗ്ധനും മലയാളിയുമായ കെ.കെ. വേണുഗോപാലിനോട് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

 

 

Story Highlights: Attorney General K.K. Venugopal’s term extended by one more year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top