Advertisement

വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

June 30, 2020
1 minute Read
crime branch interrogates vellappally natesan

എസ്എൻ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വസതിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എസ്പി ഷാജി സുഗുണന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളിക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകുന്നത്. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച് നിലപാടറിയിച്ചിരുന്നു. കൊവിഡ് ആയതിനാൽ ചോദ്യം ചെയ്യൽ നീണ്ടുപോയിരുന്നു.

1997 98ൽ കൊല്ലം എസ്എൻ കോളജിന്റെ സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താൻ എക്‌സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന സുവർണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശൻ വകമാറ്റിയെന്നാണ് പരാതി. പതിനഞ്ചു വർഷം മുമ്പ് തുടങ്ങിയ അന്വേഷണമാണ് ക്രൈം ബ്രാഞ്ച് പൂർത്തിയാക്കിയിരിക്കുന്നത്.

Story Highlights- crime branch interrogates vellappally natesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top