Advertisement

ഗാൽവൻ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ധാരണ

June 30, 2020
1 minute Read
india china agrees restore peace galwan

മൂന്നാംഘട്ട ഇന്ത്യ ചൈന സൈനിക തല ചർച്ച പൂർത്തിയായി. ലേയിലെ ചുഷുലീലായിരുന്നു ചർച്ച. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ധാരണയായി.

സൈനിക സാന്നിധ്യം അതിർത്തിയിൽ നിന്ന് ഇരു വിഭാഗവും ഒഴിവാക്കും. ഇതിനായി പരസ്പര വിശ്വാസം ഉണ്ടാക്കുന്ന വിധത്തിൽ ഇടപെടലുകൾക്കും ഇരു വിഭാഗവും ധാരണയിലെത്തി. ചർച്ച അടുത്ത ആഴ്ച വീണ്ടും തുടരും. അതേസമയം ചൈനിസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ച ചൈന രംഗത്തെത്തി. ഇന്ത്യയുടെ നടപടി ഡബ്യുടിഒ ഉടമ്പടിയുടെ ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. എന്നാൽ രാജ്യസുരക്ഷയെ ബാധി്ക്കുന്ന വിഷയത്തിൽ സ്വീകരിച്ച നടപടി ആർക്കും ചോദ്യം ചെയ്യാൻ അർഹത ഇല്ലെന്നാണ് ഇക്കാര്യത്തിലെ ഇന്ത്യയുടെ നടപടി. തിരുമാനം പുനപരിശോധിയ്ക്കില്ലെന്നും ഇന്ത്യ അറിയിച്ചു.

‘ശക്തമായ വിയോജിപ്പ്’; ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിക്കെതിരെ ചൈന

കഴിഞ്ഞ രണ്ട് തവണത്തേതിൽ നിന്നും വ്യത്യസ്തമായി മൂന്നാം ഘട്ട ചർച്ച നടന്നത് ഇന്ത്യൻ ഭാഗത്തായിരുന്നു. ലേയിലെ ചുഷൂലിൽ നടന്ന മൂന്നാം ഘട്ട ചർച്ചയിൽ ഇരു വിഭാഗത്തെയും കമാൻഡർതല ഉദ്യോഗസ്ഥർ പ്രതിനിധീകരിച്ചു. സൈനിക തല ചർച്ചകളിൽ ഉണ്ടാക്കുന്ന ധാരണകൾ ലംഘിക്കുന്നതിന്റെ അത്യപ്തിയാണ് ഇന്ത്യ ചർച്ചയിൽ ആമുഖമായി വ്യക്തമാക്കിയത്. ഇന്ത്യൻ മാധ്യമങ്ങൾ ചൈനീസ് കടന്നുകയറ്റം എന്ന രീതിയിൽ അന്തർ ദേശീയ തലത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ചൈനയും വാദിച്ചു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ധാരണയിലാണ് യോഗം അവസാനിച്ചത്.

Story Highlights- india china agrees restore peace galwan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top