ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ നടപടികളുമായി സുരക്ഷ സേന മുന്നോട്ട്. അനന്തനാഗിൽ ഇന്ന് നടന്ന ഭീകരവിരുദ്ധ നടപടിയിൽ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവർ ഐഎസ് ബന്ധമുള്ള ഭീകരരെന്ന് പൊലീസ് വ്യക്തമാക്കി. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. അതിനിടെ അതിർത്തിയിൽ വീണ്ടും പാക് സൈന്യത്തിന്റെ പ്രകോപനമുണ്ടായി.
അനന്തനാഗിലെ വാഗ്മ പ്രദേശത്താണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. രഹസ്യവിവരത്തെ തുടർന്ന് മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരർ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സുരക്ഷാ സേനയ്ക്ക് ലഭിച്ച വിവരം.
Read Also: മുംബൈയിലെ താജ് ഹോട്ടല്‍ തകര്‍ക്കുമെന്ന് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു
ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. മൂന്ന് ദിവസം മുൻപ് ബീജ്പഹാരയിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയവരാണ് ഇന്ന് കൊല്ലപ്പെട്ട ഭീകരർ. ആക്രമണത്തിന് നേതൃത്വം കൊടുത്ത സാഹിദ് ദാസ് എന്ന ഭീകരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്. ഇവർ ഐഎസ് ബന്ധമുള്ള ഭീകരരാണെന്ന് പൊലീസ് വ്യക്തമാക്കി. അതിനിടെ ബാരാമുള്ള നൗഗ സെക്ടറിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇതിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
jammu kashmir, attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here