കേരള സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കില്ല; പരീക്ഷാ കേന്ദ്രങ്ങൾ അറിയാം

കൊവിഡ് കാലത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കേരള സർവകലാശാല തളളി. പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകുമെന്ന് സർവകലാശാല അറിയിച്ചു കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി പരീക്ഷ മാറ്റി വയ്പ്പിക്കാൻ വിദ്യാർത്ഥികൾ സർവകലാശാല വിസിക്ക് ഭീമ ഹർജി നൽകുകയും ഹൈക്കോടതിയെ സമീപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കേരള സർവകലാശാല പരീക്ഷ നടത്തുമെന്ന നിലപാടിൽ നിന്ന് മാറിയില്ല.
അഞ്ചാം സെമസ്റ്റർ ബിരുദാനന്തര ബിരുദം, നാലാം സെമസ്റ്റർ ബിരുദം ,സിഎസ്എസ് , അഞ്ചാം സെമസ്റ്റർ എൽഎൽബി എന്നീ പരീക്ഷകളിൽ മാറ്റമില്ല. എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കി. സർവകലാശാല പരിധിക്കുള്ളിൽ വിദ്യാർഥികൾ അവരവർ പഠിക്കുന്ന കോളജിൽ തന്നെ പരീക്ഷ എഴുതേണ്ട. തൊട്ടടുത്തുള്ള അഫിലിയേറ്റഡ് കോളജിൽ എഴുതാം.
സാങ്കേതിക സർവകലാശാല ഒന്നു മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി
മറ്റു ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങൾ ഇവയാണ്: ഗവൺമെന്റ് കോളജ് കാസർഗോഡ്, ഗവ. വനിതാ കോളജ് കണ്ണൂർ , ഗവ. കോളജ് കൽപ്പറ്റ , ആർട്‌സ് കോളജ് കോഴിക്കോട്, ഗവ. കോളജ് മലപ്പുറം, വിക്ടോറിയ കോളജ് പാലക്കാട്, ഗവ. ട്രെയിനിംഗ് കോളജ് തൃശൂർ, എറണാകുളം മഹാരാജാസ് ,ഗവ. കോളജ് കട്ടപ്പന, ഗവ. കോളജ് മൂന്നാർ ,ഗവകോളജ് നാട്ടകം ,ലക്ഷദ്വീപിൽ കവരത്തിയിലെ ഗവ. ഗേൾസ് സീനിയർ സെക്കന്ററി സ്‌കൂളും .
കൊവിഡ് ബാധിത സ്ഥലത്തുള്ളവർക്ക് പരീക്ഷ എഴുതാൻ കഴിയാതെ വന്നാൽ റവന്യൂ അധികാരികളുടെ സാക്ഷ്യപത്രം ഹാജരാക്കിയാൽ പിന്നീട് പരീക്ഷ എഴുതാൻ അവസരം നൽകുമെന്നും കേരള സർവകലാശാല അറിയിച്ചു.
Story Highlights- kerala university wont postpone exams know your exam center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here