മഹേശനെ മൈക്രോഫിനാൻസ് കേസിൽ കുടുക്കാൻ ടോമിൻ തച്ചങ്കരി ശ്രമിച്ചു; അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം

എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയിൽ പൊലീസിനെതിരെ കുടുംബം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം പറഞ്ഞു. മഹേശന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും കുടുംബം ആരോപിച്ചു.
കെ കെ മഹേശന്റെ ആത്മഹത്യയിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് മഹേശന്റെ കുടുംബം പ്രതികരണവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്ത കുടുബം പൊലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
read also: മഹേശന്റെ ആത്മഹത്യ അറസ്റ്റ് ഭയന്ന്; തുഷാർ വെള്ളാപള്ളി
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരേയും കുടുംബം ആരോപണം ഉന്നയിച്ചു. മഹേശനെ കേസിൽ കുടുക്കാൻ ടോമിൻ തച്ചങ്കരി ശ്രമിച്ചെന്നും കുടുംബം പറഞ്ഞു. അറസ്റ്റ് ഉണ്ടാകുമെന്ന ഭയം കാരണമാണ് മഹേശൻ ആത്മഹത്യ ചെയ്തത് എന്ന പ്രചാരണം അന്വേഷണം വഴിതിരിച്ചു വിടാൻ വേണ്ടിയാണെന്നും ബന്ധുക്കൾ പറഞ്ഞു. കത്തുകളിൽ പേരുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം.
Story highlights- k k maheshan, SNDP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here