സച്ചിനോ ധോണിയോ കോലിയോ അല്ല; നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായി രവീന്ദ്ര ജഡേജ

ടെസ്റ്റ് ക്രിക്കറ്റിൽ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായി രവീന്ദ്ര ജഡേജ. വിസ്ഡൻ ഇന്ത്യയാണ് ജഡേജയെ തിരഞ്ഞെടുത്തത്. ജഡേജ ഒരു മത്സരത്തിലുണ്ടാക്കുന്ന സ്വാധീനം സമകാലികരായ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തിയാണ് വിസ്ഡൻ്റെ പഠനം. 2000 മുതൽ 2020 വരെയുള്ള പ്രകടനമാണ് വിസ്ഡൻ വിലയിരുത്തിയത്.
97.3 റേറ്റിങ്ങാണ് ജഡേജക്ക് ലഭിച്ചത്. ടീമിൽ അദ്ദേഹം സ്വമേധയാ തെരഞ്ഞെടുക്കപ്പെടില്ലെങ്കിലും ബൗളിംഗിലും ബാറ്റിംഗിലും മത്സരഗതിയെ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ടെന്ന് വിസ്ഡൻ വിലയിരുത്തുന്നു. ജഡേജയുടെ ബൗളിങ് ശരാശരി 24.62 ആണ്. ഷെയ്ൻ വോണിനേക്കാൾ മികച്ചതാണ് ഇത്. ജഡേജയുടെ ബാറ്റിങ് ശരാശരി ആവട്ടെ 35.26. ഇത് ഷെയിൻ വാട്സണെക്കാൾ അധികം. 1000ന് മുകളിൽ റൺസും, 150 വിക്കറ്റും വീഴ്ത്തിയ ജഡേജ മറ്റ് ഓൾ റൗണ്ടർമാരേക്കാൾ മുൻപിൽ നിൽക്കുകയാണെന്നും വിസ്ഡൻ പറയുന്നു. ആദ്യ ഇന്നിംഗ്സിലാണ് ജഡേജയുടെ വിക്കറ്റുകൾ അധികവും. ടോപ്പ് ഓർഡർ ബാറ്റ്സ്മാന്മാർക്കെതിരെയും അദ്ദേഹത്തിനു മികച്ച റെക്കോർഡുണ്ടെന്നും വിസ്ഡൻ വിലയിരുത്തുന്നു.
Not Kohli, not Dravid, not Tendulkar, but Ravindra Jadeja. Surprised?https://t.co/qtM8CKq2uF
— Wisden (@WisdenCricket) June 30, 2020
49 ടെസ്റ്റുകളാണ് ജഡേജ ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. 1869 റൺസും 213 വിക്കറ്റുമാണ് ജഡേജയുടെ സമ്പാദ്യം. ലോകതാരങ്ങളിൽ മൂല്യമേറിയ രണ്ടാമത്തെ താരമാണ് ജഡേജ. ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനാണ് ഒന്നാമത്.
Story Highlights: ravindra jadeja indias test mvp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here