തമിഴ്നാട്ടിലെ ആറുമുഖനേരിയിൽ മുപ്പത്തൊന്നുകാരനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു

തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് മറ്റൊരു പൊലീസ് പീഡന കഥ കൂടി. ആറുമുഖനേരി പൊലീസ് സ്റ്റേഷനിൽ വച്ച് പീഡനമേറ്റ ഓട്ടോറിക്ഷക്കാരനായ യുവാവിന്റെ വൃക്ക തകരാറിലായെന്നാണ് ആരോപണം. ഈ മാസം ആദ്യം നടന്ന സംഭവം ഇപ്പോൾ ഇയാളുടെ കുടുംബം പുറത്തറിയിച്ചത് തൂത്തുക്കുടി കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ്.
പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുകയൂതി എന്നാരോപിച്ചാണ് കായൽപട്ടണം സ്വദേശി ഹബീബ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. കണ്ടെയ്മെന്റ് സോണിൽ നിർത്തിയിട്ടിരുന്ന ഹബീബീന്റെ ഓട്ടോ എടുക്കാൻ പോയ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥയുമായി വാക്ക് തർക്കമുണ്ടായത്.
പിന്നീട് പൊലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നാല് പൊലീസുകാർ മണിക്കൂറുകളോളം പീഡിപ്പിച്ചു. വിട്ടയച്ച ശേഷം ശരീര വേദനയുണ്ടായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് വൃക്ക തകരാറിലായ കാര്യമറിഞ്ഞത്. രണ്ട് തവണ ആഴ്ചയിൽ ഡയാലിസിസ് വേണം ഇയാൾക്ക്.
തൂത്തുക്കുടിയിൽ അച്ഛൻ ജയരാജനെയും മകൻ ബെന്നെക്സിനെയും കസ്റ്റഡിയിലെടുത്തത് ലോക്ക് ഡൗൺ സമയത്തിന് അനുസരിച്ച് കട അടച്ചില്ലെന്ന് ആരോപിച്ചാണ്. ക്രൂര പീഡനത്തിന് ഇരയായ ഇരുവരും പിന്നീട് മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മരണത്തെത്തുടർന്ന് തമിഴ്നാട്ടിൽ കനത്ത പ്രതിഷേധമാണ് പൊലീസിന് നേരെ നടക്കുന്നത്.
tamilnadu, police custody torture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here