സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 10 പേർക്ക്

ten affected covid through contact

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 10 പേർക്ക്. മലപ്പുറം ജില്ലയിലെ 4 പേർക്കും, പാലക്കാട്, കാസർഗോഡ്, ജില്ലകളിലെ രണ്ട് പേർക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ കണ്ണൂരിലുള്ള ഒൻപത് സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു. 27.06.20ന് തിരുവനന്തപുരം ജില്ലയിൽ മരണമടഞ്ഞ തങ്കപ്പൻ (76) വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപെടും.

ഇന്ന് 131 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 12 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 10 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 8 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 5 പേർക്കും (ഒരാൾ മരണമടഞ്ഞു), തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം, എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മാർക്കറ്റിന്റെ ചില ഭാഗങ്ങൾ അടച്ചിടാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം മാർക്കറ്റിലെ സെന്റ്. ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടയ്ക്കാനാണ് കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്.

Story Highlights- ten affected covid through contact

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top