വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച; രണ്ട് മരണം

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച. പരവാഡയിലെ ഫാർമ പ്ലാന്റിലാണ് വാതക ചോർച്ച ഉണ്ടായത്. രണ്ട് തൊഴിലാളികൾ മരിച്ചു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിശാഖപട്ടണത്തിന് സമീപത്തെ ജവഹർലാൽ നെഹ്‌റു ഫാർമ സിറ്റി (ജെഎൻപിസി)യിലെ സൈനർ ലൈഫ് സയൻസസ് ഫാർമ കമ്പനിയിൽ നിന്ന് ബെൻസിമിഡാസോൾ വാതകം ചോർന്നാണ് അപകടമെന്നാണ് വിവരം. അപകടം നടന്ന സമയത്ത് ഇവിടെ മുപ്പതോളം തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. വാതക ചോർച്ചയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.
read also: ചൈനയിൽ അതിവ്യാപന സാധ്യതയുള്ള വൈറസിനെ കണ്ടെത്തി
ഒരുമാസത്തിനിടെ രണ്ടാമത്തെ വിഷവാതക ദുരന്തമാണ് വിശാഖപട്ടണത്തിൽ സംഭവിക്കുന്നത്. മെയ് ഏഴിന് ആർ ആർ വെങ്കടപുരത്തിലെ എൽജി പോളിമർ കെമിക്കൽ പ്ലാന്റിൽ നടന്ന വിഷകവാതക ചോർച്ചയിൽ 11പേർ മരിച്ചിരുന്നു.
story highlights- gas leaked, Visakhapatnam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here