Advertisement

തൃശൂരിൽ 16 പേർക്ക് കൂടി കൊവിഡ്; 16 പേർ രോഗമുക്തർ

July 1, 2020
Google News 1 minute Read
16 more confirmed covid thrissur

തൃശൂര് ഇന്ന് 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ എട്ട് പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും സമ്പർക്കം വഴി 3 പേരും രോഗബാധിതരായി.

ജൂൺ 28 ന് ഒമാനിൽ നിന്ന് വന്ന പഴഞ്ഞി സ്വദേശിയായ 6 വയസ്സുള്ള ആൺകുട്ടി, ജൂൺ 18 ന് ഖത്തറിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (33, പുരുഷൻ), ജൂൺ 25 ന് ദുബൈയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (45, പുരുഷൻ), ഷാർജയിൽ നിന്ന് വന്ന കോലഴി സ്വദേശി (35, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന മതിലകം സ്വദേശി (56, പുരുഷൻ), ജൂൺ 19 ന് കുവൈറ്റിൽ നിന്ന് വന്ന പോർക്കുളം സ്വദേശി (58, പുരുഷൻ), ജൂൺ 16 ന് മാൾഡോവയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (23, പുരുഷൻ), ജൂൺ 23 ന് അജ്മാനിൽ നിന്ന് വന്ന കണ്ടശ്ശാംകടവ് സ്വദേശി (43, പുരുഷൻ), ജൂൺ 25 ന് വെല്ലൂരിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷൻ), ചെന്നൈയിൽ നിന്ന് ജൂൺ 24 ന് വന്ന പടിയൂർ സ്വദേശി (52, സ്ത്രീ), ജൂൺ 25 ന് വന്ന തൃക്കൂർ സ്വദേശി (26, പുരുഷൻ), ജൂൺ 24 ന് വന്ന എടത്തിരിഞ്ഞി സ്വദേശി (23, സ്ത്രീ), തിരുനെൽവേലിയിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (31, പുരുഷൻ), ജൂൺ 19 ന് യു.എ.ഇ.യിൽ നിന്ന് വന്ന വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട ഇരിങ്ങാലക്കുട സ്വദേശികളായ (56, പുരുഷൻ), (23, സ്ത്രീ), ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുള്ള നെൻമണിക്കര സ്വദേശി (37, സ്ത്രീ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 419 ആയി.

രോഗം സ്ഥിരീകരിച്ച 164 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ ഏഴ് പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 19322 പേരിൽ 19133 പേർ വീടുകളിലും 189 പേർ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 10 പേരേയാണ് ബുധനാഴ്ച (ജൂലൈ 01) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 23 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. രോഗമുക്തരായ 245 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

1031 പേരെ ഇന്ന് നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1073 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയിൽ നിന്ന് 747 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 10409 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത് . ഇതിൽ 9617 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 792 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

Story Highlights- 16 more confirmed covid thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here