Advertisement

ഇടുക്കി ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

July 1, 2020
Google News 1 minute Read

ഇടുക്കി ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
ജൂൺ 10 ന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ 28കാരനായ ചക്കുപള്ളം സ്വദേശിയാക്കാണ് ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊച്ചിയിൽ നിന്നും കെഎസ്ആർടിസിയിൽ തൊടുപുഴ എത്തി, അവിടുന്ന് ടാക്‌സിയിൽ അണക്കരയിലെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു. ദുബായി എയർപോർട്ട് ജീവനക്കാരനാണ് ഇദ്ദേഹം.

അതേസമയം, ജില്ലയിൽ ഇന്ന് 2 പേർ രോഗമുക്തി നേടി. ജൂൺ 5ന് ഖത്തറിൽ നിന്നെത്തി ജൂൺ 18 ന് കൊവിഡ് സ്ഥിരീകരിച്ച അടിമാലി ആനവിരട്ടി സ്വദേശി. മെയ് 22 ന് ഡൽഹിയിൽ നിന്നെത്തി ജൂൺ 3 ന് കൊവിഡ് സ്ഥിരീകരിച്ച കാൽവരിമൗണ്ട് സ്വദേശി എന്നിവർക്കാണ് രോഗം ഭേദമായത്.

Story highlight: covid confirmed another one in Idukki district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here