ചരിത്രം കുറിച്ച് മെസി; കരിയറിലെ എഴുന്നൂറാം ഗോള്‍ നേട്ടത്തില്‍

Lionel Messi

ചരിത്രനേട്ടവുമായി ലയണല്‍ മെസി. കരിയറിലെ എഴുന്നൂറാം ഗോള്‍ നേടി. ലാലീഗയില്‍ ബാഴ്‌സലോണ – അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിലായിരുന്നു നേട്ടം. മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സ രണ്ടാമതാണ്.

നൂകാംപില്‍ നടന്ന മത്സരത്തില്‍ ഹാഫ് ടൈംപിന്നിട്ട് അഞ്ച് മിനിറ്റിന് ശേഷമായിരുന്നു മെസിയുടെ ഗോള്‍. നെല്‍സണ്‍ സമോഡോയെ ഫിലിപെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ചാണ് മെസി 700 ാം ഗോള്‍ തികച്ചത്. ബാഴ്‌സലോണക്കായി 630 ഉം അര്‍ജന്റീന ജഴ്‌സിയില്‍ 70 ഗോളുകളുമാണ് താരം നേടിയത്.

അവസാനം കളിച്ച നാല് കളികളില്‍ മൂന്ന് സമനിലകള്‍ വഴങ്ങിയതോടെ ബാഴ്‌സ കനത്ത വെല്ലുവിളിയിലാണ്. കൊവിഡ് മഹാമാരി മൂലം ലീഗ് മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ച വേളയില്‍ രണ്ട് പോയിന്റ് ലീഡുമായി ഒന്നാമതായിരുന്നു ബാഴ്‌സ. എന്നാല്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ശേഷിക്കെ 70 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍.

Story Highlights Lionel Messi reaches 700 goal milestone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top