പ്രിയങ്ക ഗാന്ധിയോട് സർക്കാർവസതി ഒഴിയാൻ കേന്ദ്ര നഗരവികസന മന്ത്രാലയം

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് സർക്കാർവസതി ഒഴിയാൻ
കേന്ദ്ര നഗരവികസന മന്ത്രാലയം. ഓഗസ്റ്റ് 1ന് മുൻപായി ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് നിർദേശം.

 

ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറിൽ സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് സർക്കാർ വസതി ഒഴിയനുള്ള നിർദേശം വന്നിരിക്കുന്നത്. സിആർപിഎഫിന്റെ ‘ഇസഡ് പ്ലസ്’ സുരക്ഷയാണ് നിലവിൽ പ്രിയങ്കാഗാന്ധിക്കുള്ളത്. അതുകൊണ്ട് ഈ സുരക്ഷാ വിഭാഗത്തിലുള്ളവർക്ക് സർക്കാർ താമസസൗകര്യം നൽകാൻ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര നഗരവികസന മന്ത്രാലയം പ്രിയങ്ക ഗാന്ധിയെ അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നിനുശേഷം വസതി ഒഴിഞ്ഞില്ലെങ്കിൽ നിയമപ്രകാരമുള്ള പിഴ ഈടാക്കുമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

1997 ഫെബ്രുവരിയിലാണ് ലോധി എസ്‌റ്റേറ്റിലെ ആറാം നമ്പർ 35 ബംഗ്ലാവും എസ്പിജി സുരക്ഷയും ഗാന്ധി കുടുംബത്തിന് അനുവദിക്കുന്നത്.

Story highlight: Priyanka Gandhi to leave government quarters – Ministry of Urban Development

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top