ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (01-07-2020)

ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം; ചൈനയ്ക്ക് പിന്തുണയുമായി പാകിസ്താന്
ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ചൈനയ്ക്ക് പിന്തുണയുമായി പാകിസ്താന്. നിയന്ത്രണരേഖയില്‍ പാകിസ്താന് 20,000 സൈനികരെ വിന്യസിച്ചു. ഗില്‍ജിത് ബാള്ട്ടിസ്താന് മേഖലയിലാണ് പാകിസ്താന് സൈന്യത്തെ വിന്യസിച്ചത്. അതേസമയം, ഇന്ത്യയിലുണ്ടായിരുന്ന പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥര്‍ നാട്ടിലേക്ക് മടങ്ങി. ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിരുന്നു.
എറണാകുളം മാർക്കറ്റിനു സമീപം സമാന്തര മാർക്കറ്റ്; അടക്കണമെന്ന് ജില്ലാ ഭരണകൂടം
കണ്ടെയ്ന്‍മെൻ്റ് സോണായി പ്രഖ്യാപിച്ച എറണാകുളം മാർക്കറ്റിനു സമീപം വ്യാപാരികൾ ഒരുക്കിയ സമാന്തര മാർക്കറ്റ് അടയ്ക്കണമെന്ന് ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശം. മറൈൻ ഡ്രൈവ് ഗ്രൗണ്ടിലാണ് സമാന്തര മാർക്കറ്റ് ആരംഭിച്ചത്. എറണാകുളം മാർക്കറ്റിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മാർക്കറ്റ് കണ്ടെയ്ന്‍മെൻ്റ് സോണായി പ്രഖ്യാപിച്ച് അടച്ചത്.
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ ശുപാര്‍ശ നല്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ ശുപാര്‍ശ. ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ഇക്കാര്യം അറിയിച്ചു. കൊവിഡ് വ്യാപനവും കാലവര്‍ഷവും കാരണമായി ചൂണ്ടിക്കാണിച്ചാണ് ശുപാര്‍ശ. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഞായറാഴ്ചയുണ്ടാകും.
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു
രാജ്യത്ത് കൊവിഡ് മരണങ്ങള് 17,000 കടന്നു. 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകളും 357 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഡെത്ത് ഓഡിറ്റിലൂടെ 150 പേരുടെ മരണം കൂടി കണക്കില്‍ ചേര്‍ത്തു. 24 മണിക്കൂറിനിടെ 2,17,931 സാമ്പിളുകള്‍ പരിശോധിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പു വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം
തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം ഒറ്റയ്ക്ക് രംഗത്ത് ഇറങ്ങും. ഇതിനായി പാര്‍ട്ടിയെ സജ്ജമാക്കുമെന്നും എന്‍ ജയരാജ് എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.
രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍
രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍. സാമ്പത്തിക മേഖലയെ പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ഈ ഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുക. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇളവുകള്‍ ദുരുപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടി ഉണ്ടാകും എന്ന് അറിയിച്ചിരുന്നു. പ്രതിദിന രോഗ വ്യാപനം വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ അടക്കം ഈ ഘട്ടത്തിലും തുറന്ന് പ്രവര്‍ത്തിക്കില്ല. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന വര്‍ക്ക് ഇ പാസ് വേണ്ട എന്നതാണ് ഈ ഘട്ടത്തിലെ ഒരു പ്രധാന നിര്‍ദ്ദേശം.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. തമിഴ്നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 90000വും ഡല്‍ഹിയില്‍ 87000വും കടന്നു. തെലങ്കാനയില്‍ 16000 കടന്ന് കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. മണിപ്പൂരില്‍ ജൂലൈ 15 വരെ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. അഞ്ച് കിലോമീറ്റർ സഞ്ചരിക്കുന്നതിന് പത്ത് രൂപ ഈടാക്കും. മിനിമം ചാർജ് എട്ട് രൂപയായിരിക്കും. ജസ്റ്റിസ് രാചന്ദ്രൻ കമ്മീഷന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. അതേസമയം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കണമെന്ന ശുപാർശ മന്ത്രിസഭായോഗം തള്ളി. കൊവിഡ് കാലത്തേക്കാണ് ബസ് ചാർജ് വർധിപ്പിച്ചിരിക്കുന്നത്.
Story Highlights: todays headline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here