ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു.
പുൽവാമയിലെ ട്രാൽ മേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പ്രദേശവാസികളിൽ ഒരാൾ കൊല്ലപ്പെട്ടു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പട്രോളിംഗിനിറങ്ങിയ സിആർപിഎഫ് ജവാന്മാർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ആകമണത്തിൽ പ്രദേശവാസികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സിആർപിഎഫ് ജവാന്മാരെ വിന്യസിച്ചു. പ്രദേശത്ത് പരിശോധന ഊർജിതമാക്കി.
read also: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 17,000 കടന്നു; 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകള്‍
ഇന്നലെ രാത്രിയിൽ അവന്തിപ്പുരയിലും സിആർപിഎഫ് ജവാന്മാരും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അവിടെ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.
story highlights- jammu and kashmir, crpf, terrorist attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here