കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്. ഏഴു പേർ വിദേശത്ത് നിന്നും രണ്ടുപേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഒരു കുടുംബത്തിലെ മൂന്നുപേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നാലുപേർ ഒമാനിൽ നിന്നും ഷാർജ, ബഹ്‌റൈൻ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾക്ക് വീതവും, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. നെടുമ്പന പള്ളിമൺ സ്വദേശിനി (40 വയസ്), 13 വയസും ആറു വയസുമുള്ള രണ്ട് ആൺമക്കൾ, കണ്ണനല്ലൂർ വടക്കേമുക്ക് സ്വദേശി(33), മൈലാടുംകുന്ന് സ്വദേശി(31), വാളത്തുംഗൽ സ്വദേശി(38), പൂനലൂർ സ്വദേശിനി(38), ക്ലാപ്പന സ്വദേശിനി(13) കുളത്തൂപ്പുഴ സ്വദേശിനി (28) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നെടുമ്പന പള്ളിമണിലെ കുടുംബം ജൂൺ 19 ന് മസ്‌കറ്റിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. മൈലാടുംകുന്ന് സ്വദേശി ജൂൺ 24ന് ബഹ്‌റൈനിൽ നിന്നും കണ്ണനല്ലൂർ വടക്കേമുക്ക് സ്വദേശി ജൂൺ 28ന് ഷാർജയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. വാളത്തുംഗൽ സ്വദേശി ജൂൺ 25ന് ഐവറി കോസ്റ്റിൽ നിന്നുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
പുനലൂർ സ്വദേശിനി ജൂൺ 12 ന് ഡൽഹിയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ക്ലാപ്പന സ്വദേശിനി ജൂൺ 20 ന് ഹരിയാനയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഒമാനിൽ നിന്നും ജൂൺ 30 ന് എറണാകുളത്ത് എത്തിയ യുവതിയെ അവിടെ പരിശോധന നടത്തി പാരി പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കണ്ണനല്ലൂർ സ്വദേശി ഒഴികെ എല്ലാവരും പാരിപ്പള്ളിയിൽ ചികിത്സയിലാണ്.
Story Highlights- 9 confirmed covid kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here