Advertisement

ബസ് ചാർജ് വർധനയിൽ വിജ്ഞാപനം; പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

July 2, 2020
1 minute Read

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ന് അർധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. കൊവിഡ് കാലത്തേക്കാണ് നിരക്ക് ബാധകമാകുക.

സംസ്ഥാനത്ത് ഇന്നലെയാണ് ബസ് ചാർജ് വർധിപ്പിച്ചത്. മിനിമം ചാർജ് വർധിപ്പിക്കാതെയും എന്നാൽ മിനിമം ചാർജിൽ സഞ്ചരിക്കാനുള്ള ദൂരപരിധി കുറച്ചുമായിരുന്നു വർധന. മിനിമം നിരക്കായ എട്ട് രൂപയിൽ സഞ്ചരിക്കാനുള്ള ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററാക്കി ചുരുക്കി. കിലോമീറ്റർ ചാർജ് നിലവിലെ 70 പൈസ എന്നത് 90 പൈസയാക്കി. രണ്ടര കിലോമീറ്റർ കഴിഞ്ഞുള്ള യാത്രക്ക് പുതിയ സ്റ്റേജും നിരക്കുമാകും. കെഎസ്ആർടിസി ഓർഡിനറി ബസുകൾക്കും നിരക്ക് ബാധകമാകും.

read also: ബസ് ചാർജ് വർധന കൊവിഡ് കാലത്തേക്ക് മാത്രമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ പരിഗണിച്ചായിരുന്നു സർക്കാർ നടപടി. അതേസമയം, മിനിമം ചാർജ് എട്ടിൽ നിന്ന് പത്ത് രൂപയാക്കണമെന്ന രാമചന്ദ്രൻ കമ്മിറ്റിയുടെ നിർദേശം മന്ത്രിസഭ അംഗീകരിച്ചില്ല. വിദ്യാർത്ഥികളുടെ കൺസക്ഷൻ ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കണമെന്ന ആവശ്യവും മന്ത്രിസഭായോഗം തള്ളിയിരുന്നു.

story highlights- bus charge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top