മഹാരാഷ്ട്രയിൽ 6,330 പേർക്ക് കൂടി കൊവിഡ്; ഒരു ദിവസത്തെ ഏറ്റവും വലിയ വർധന

മഹാരാഷ്ട്രയിൽ 6,330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,86,626 ആയി.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് 125 പേരാണ് മരിച്ചത്. ഇതോടെ മരണം 8178 ആയി. രോഗമുക്തരായി ആശുപത്രിവിട്ടത് 8018 പേരാണ്. ഇതോടെ 1,01,172 പേർ രോഗമുക്തരായി. മുംബൈയിൽ മാത്രം 1554 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 57 പേർ മരിച്ചു. ഇതോടെ മുംബൈയിൽ രോഗികളുടെ എണ്ണം 80,000 കടന്നു. 5903 പേർ ഡിസ്ചാർജായി.

അതേസമയം, തമിഴ്നാട്ടിൽ വ്യാഴാഴ്ച മാത്രം 4343 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 57 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഒരുലക്ഷത്തോട് അടുത്തു.

story highlights- coronavirus, maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top