Advertisement

ഡൽഹിയിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

July 2, 2020
1 minute Read
corona india

ഡൽഹിയിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഒരു കന്യാസ്ത്രീ അടക്കമാണ് മരിച്ചത്. എഫ്ഐഎച്ച് കോൺവെന്റ് പ്രൊവിൻഷ്യാൽ സിസ്റ്റർ അജയമേരി, പന്തളം സ്വദേശി തങ്കച്ചൻ മത്തായി (65) എന്നിവരാണ് മരിച്ചത്.

Read Also: അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് രണ്ട് വർഷം; കേസ് വിചാരണ നടപടിയിൽ

ഡൽഹിയിൽ കഴിഞ്ഞ ദിവസം 2442 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 61 പേർ കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു. അതേസമയം സ്ഥിതി മെച്ചപ്പെട്ടുവരികയാണെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. തലസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 90000ലേക്ക് കടക്കുകയാണ്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം, 24 മണിക്കൂറിനിടെ 434 കൊവിഡ് മൂലം ജീവൻ നഷ്ടമായി.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 6,04,641 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ 2,26,947 പേരാണ് ചികിത്സയിലുള്ളത്. 3,59,860 പേർ രോഗമുക്തരായിട്ടുണ്ട്. 17,834 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top