Advertisement

സാമ്പത്തിക പ്രതിസന്ധി; ആർബിഐയുടെ പണം ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നീക്കം

July 2, 2020
Google News 2 minutes Read

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആർബിഐയുടെ പണം ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതനുസരിച്ച്, കടപത്രങ്ങൾക്ക് ലഭിച്ച പലിശ വരുമാനം ആവശ്യപ്പെടാനുള്ള നടപടികൾ തുടങ്ങി.

സർക്കാരിൽ നിന്ന് ആർബിഐ വാങ്ങിയ കടപത്രങ്ങൾക്ക് ലഭിച്ച പലിശവരുമാനമാണ് ഉപയോഗിക്കുക. ഏപ്രിൽ ഒന്നുമുതൽ ജൂൺ 21 വരെ 1.3 ലക്ഷം കോടി രൂപയുടെ സർക്കാർ കടപത്രം ആർബിഐ വാങ്ങിയിരുന്നു. പതിനായിരം കോടി രൂപ മൂല്യമുള്ള സർക്കാർ സെക്യൂരിറ്റിയുടെ ലാഭവും സർക്കാർ ആവശ്യപ്പെടും. ആർബിഐയുടെ കരുതൽ ശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപകൂടി കേന്ദ്രസർക്കാർ നേരത്തെ വാങ്ങിയത് വൻ വിവാദമായിരുന്നു.

Story highlight: Financial crisis; Central government moves to use RBI money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here