അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ വേണമെന്ന് ഇന്ത്യന്‍ സേന

അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ വേണമെന്ന് ഇന്ത്യന്‍ സേനയുടെ ആവശ്യം. സൈനികതല ചര്‍ച്ച അപൂര്‍ണമാണ്. അതിര്‍ത്തിയില്‍ ചൈനയുടെ സേനാവിന്യാസം നിരീക്ഷിച്ച് മാത്രം തുടര്‍നടപടിയുണ്ടാകൂ. അതേസമയം, പ്രശ്‌നത്തില്‍ റഷ്യയുടെ മധ്യസ്ഥതയ്ക്ക് ചൈന ശ്രമം തുടങ്ങി. വ്യാപാര യുദ്ധത്തിലേക്ക് കടന്നാല്‍ ചൈന പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് ചൈന റഷ്യയെ ഉപയോഗപ്പെടുത്തി ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന നിലപാടിലാണ് ഇന്ത്യ.
ഇതിനിടെ പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും നാളെ ലഡാക്ക് സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ 32 റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം പ്രതിരോധമന്ത്രി വിലയിരുത്തും. ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്ക ചര്‍ച്ചകള്‍ അപൂര്‍ണമെന്ന് സൈന്യം അറിയിച്ചിരുന്നു. ചര്‍ച്ചകളില്‍ ചൈന പങ്കെടുത്തത് മുന്‍വിധിയോടെയെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഇന്ത്യ – ചൈന കോര്‍ കമാന്‍ഡര്‍മാര്‍ നടത്തിയിരുന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ ധാരണയായിരുന്നില്ല. എന്നാല്‍ ഗാല്‍വന്‍ താഴ്‌വര മുതല്‍ ഹോട്‌സ്പ്രിങ് വരെയുള്ള പട്രോളിംഗ് പോയിന്റുകളില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കാന്‍ തയാറെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നാണ് ചൈനീസ് നിലപാട്.
Story Highlights: Indian Army calls for diplomatic talks with China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here