ഭരണ തുടര്‍ച്ച ജനം ചര്‍ച്ച ചെയുന്ന അങ്കലാപ്പിലാണ് പ്രതിപക്ഷം; എംവി ശ്രേയംസ് കുമാര്‍

ഭരണ തുടര്‍ച്ച ജനം ചര്‍ച്ച ചെയുന്ന അങ്കലാപ്പിലാണ് ഇപ്പോള്‍ പ്രതിപക്ഷമെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയംസ് കുമാര്‍. പ്രതിപക്ഷം അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച് സര്‍ക്കാര്‍ സംവിധനത്തിന്റെ നിര്‍ണായക സമയം നഷ്ടമാക്കുകയാണെന്നും ശ്രേയംസ് കുമാര്‍ കോഴിക്കോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഇ-ബസ് ആരോപണം അതിനു തെളിവാണ്. കേരളത്തില്‍ വികസന പദ്ധതി ഇല്ലാതാക്കി മറ്റു സംസ്ഥാനത്തേക്കു കൊണ്ടുപോകാന്‍ ഇത്തരം വിവാദം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്ത് ഇസ്‌ലാമിയുമായുള്ള കൂട്ടുകെട്ട് ലീഗിന് ഗുണം ചെയ്യില്ലെന്നും ശ്രേയംസ് കുമാര്‍ പറഞ്ഞു. കൂട്ടുകെട്ട്മതേതര നിലപാട് ഇല്ലാതാകുന്നത് കൊണ്ടാണ് ലീഗിന് അകത്തു തന്നെ എതിര്‍പ്പ് ഉയര്‍ന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആണ് കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്നും പരാജയ ഭീതിയാണ് ഇത്തരം കൂട്ടുകെട്ടിലേക്കു പോകാന്‍ കാരണമാകുന്നത് എന്നും ശ്രേയംസ് കുമാര്‍ പറഞ്ഞു.
Story Highlights: MV Shreyas Kumar Against Opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here