രാഷ്ട്രീയ പ്രതിസന്ധി; നേപ്പാൾ പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു

രാജി ആവശ്യപ്പെട്ടുള്ള സമ്മർദം ശക്തമായതിനെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമാ ഒലി അടിയന്തര മന്ത്രി സഭായോഗം വിളിച്ചു. യോഗത്തിൽ വച്ച് നിലവില്‍ തുടരുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടരാനാണ് തീരുമാനമെടുത്തിരിക്കുന്നത്. അദ്ദേഹം വീണ്ടും രാഷ്ട്രപതി ബിന്ധ്യ ദേവി ബണ്ഡാരിയെ കണ്ടിരുന്നു. കൂടാതെ മുൻ പ്രധാനമന്ത്രിയായ പുഷ്പ കമൽ ഝഹലിനെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
സ്വന്തം പാർട്ടിയായ നാഷണൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത്. ഇന്ത്യ തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജി ആവശ്യം മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ഉയർത്തിയത്. കെ പി ശർമാ ഒലി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
ഒലി തികഞ്ഞ പരാജയമാണെന്നും രാജി വയ്ക്കണമെന്നുമാണ് ആവശ്യം. പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ തുടങ്ങിയവരാണ് പാർട്ടി സ്റ്റാൻഡിംഗ് കമ്മറ്റിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്ന് മുൻപ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് രാജി ആവശ്യം ഉന്നയിച്ചത്.
Read Also: ഇന്ത്യ പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം; നേപ്പാളിൽ പ്രധാനമന്ത്രിയുടെ രാജിക്കായി സമ്മർദം
നിരുത്തരവാദപരമായ പ്രസ്താവനക്ക് തെളിവ് നൽകാൻ പ്രചണ്ഡ. കൂടാതെ പാർട്ടി അധ്യക്ഷ പദവി കൂടി രാജി വയ്ക്കാൻ മുൻ ഉപപ്രധാനമന്ത്രിയായ ബംദേബ് ഗൗതം ആവശ്യപ്പെട്ടിട്ടുണ്ട്. സൗഹൃദം നിലനിർത്തുന്ന രാജ്യത്തിനെതിരെ നിരുത്തവാദപരമായാണ് പരമാർശങ്ങൾ നടത്തിയതെന്ന് മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ എന്നിവരും പറഞ്ഞു. തന്റെ വാദങ്ങളെ ന്യായീകരിക്കാൻ ഒലി കൂട്ടുപിടിച്ചത് ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെയാണ്.
മുൻപ് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഒലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇത് നാടകമാണെന്നായിരുന്നു മുതിർന്ന നേതാക്കളുടെ വാദം. തുടർന്ന് ഇന്ന് ഒലി ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന സ്റ്റാൻഡിംഗ് കമ്മറ്റി യോഗത്തിൽ ഒലി പങ്കെടുത്തിരുന്നില്ല. പാർട്ടിയിൽ ശർമാ ഒലി ഒറ്റപ്പെട്ടെന്നാണ് വിവരം.
sharma oli, nepal prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here