സിഎ പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ചാർട്ടേർഡ് അക്കൗണ്ടന്റ്(സിഎ)പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് സാഹചര്യത്തിൽ പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ സംഘടന സമർപ്പിച്ച ഹർജിയാണ് സുപ്രിംകോടതി പരിഗണിക്കുക. പരീക്ഷ സംബന്ധിച്ച കരട് വിജ്ഞാപനം ഐസിഎഐ ഇന്ന് ഹാജരാക്കണമെന്ന് കോടതി മുൻപ് നിർദേശിച്ചിരുന്നു. വ്യവസ്ഥകളിൽ കടുംപിടുത്തം ഉപേക്ഷിക്കണമെന്നും, പരീക്ഷ തീയതിയിലും കേന്ദ്രങ്ങളിലും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കണമെന്നും നിർദേശിച്ചിരുന്നു.
Read also: സിഎ പരീക്ഷ വ്യവസ്ഥകളിലെ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് സുപ്രിംകോടതി
പരീക്ഷ കേന്ദ്രം മാറ്റാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണം. കൊവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകൾക്ക് പരിഗണന കൊടുക്കണം. പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം പരീക്ഷ നടത്തേണ്ടത് തുടങ്ങി നിർദേശങ്ങളാണ് കോടതി മുന്നോട്ട് വയ്ക്കുന്നത്.
Supreme court: Supreme Court will hear petitions relating to the CA examination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here