Advertisement

കണ്ണൂര്‍ ജില്ലയില്‍ ആറ് പേര്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് കൂടി കൊവിഡ്

July 3, 2020
1 minute Read
covid19 tests started in Ponnani

കണ്ണൂര്‍ ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്. ആറ് പേര്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും ഒരാള്‍ വിമാനത്തിലെ ജീവനക്കാരനുമാണ്. 11 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. സി.ഐ.എസ്.എഫിലെ രണ്ട് എസ്.ഐമാര്‍ക്കും നാല് കോണ്‍സ്റ്റബിള്‍മാര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മലയാളികളാണ്. ഇതോടെ കണ്ണൂരില്‍ രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരുടെ എണ്ണം 62 ആയി.

Read Also : കൊവിഡ്; തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും ഗുരുതര സാഹചര്യം: മുഖ്യമന്ത്രി

ജൂലൈ ഒന്നിന് അബൂദബിയില്‍ നിന്ന് എത്തിയ വിമാനത്തിലെ മുംബൈ സ്വദേശിയായ ജീവനക്കാരനും രോഗബാധ കണ്ടെത്തി.11 പേര്‍ വിദേശത്ത് നിന്നു എത്തിയവരാണ്. മയ്യില്‍, മുഴപ്പിലങ്ങാട്, തലശേരി, പാനൂര്‍, തളിപ്പറമ്പ്, പെരളശേരി, കോളയാട്, പിണറായി സ്വദേശികളാണ് വിദേശത്ത് നിന്ന് വന്നത്. ഡല്‍ഹിയില്‍ നിന്ന് വന്ന പെരിങ്ങോം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 525 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 309 ആയി. ജില്ലയിലെ 39 തദ്ദേശ സ്ഥാപനങ്ങള്‍ ഹോട്ട് സ്‌പോട്ട് പട്ടികയിലുണ്ട്.

Story Highlights covid19, coronavirus, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top