കൊല്ലത്ത് ഇന്ന് 23 പേര്‍ക്ക് കൊവിഡ്

covid

കൊല്ലത്ത് ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്നത്തെ രോഗബാധിതരില്‍ 17 പേര്‍ വിദേശത്തു നിന്നും ആറുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരാണ്. ഒന്‍പത് വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ബന്ധുക്കളായ നാലു പേര്‍ക്കും രോഗബാധ ഉണ്ടായി.

വിദേശത്തു നിന്നെത്തിയതില്‍ ആറു പേര്‍ സൗദിയില്‍ നിന്നും നാലു പേര്‍ കുവൈറ്റില്‍ നിന്നും രണ്ടുപേര്‍ ദുബായില്‍ നിന്നും എത്യോപ്പിയ, ഖത്തര്‍, ഷാര്‍ജ, കസാഖിസ്ഥാന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും എത്തി. ഹൈദ്രാബാദില്‍ നിന്നും എത്തിയ നാലുപേര്‍ക്കും ബംഗളൂരുവില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതരസംസ്ഥാനത്തു നിന്നെത്തി രോഗം ബാധിച്ചു.

 

Story Highlights: covid19, coronavirus, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top