‘നിലവിൽ ഒരു പക്ഷത്തേക്കുമില്ല, സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകും’; ജോസ് കെ മാണി

നിലവിൽ ഒരു പക്ഷത്തേക്കുമില്ല. സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി. എല്ലാ മുന്നണികളും കേരള കേൺഗ്രസ് എമ്മിന്റെ കരുത്തുള്ള അടിത്തറയെക്കുറിച്ച് സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കും. സ്റ്റിയറിംഗ് കമ്മിറ്റി ഉടൻ ചേരാനുള്ള സാധ്യതയുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും ജനകീയ പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ രാഷ്ട്രീയ പ്രഖ്യാപനം സംബന്ധിച്ച ഒരു കാര്യങ്ങളും ഉണ്ടാവില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ലോക്കൽ ബോഡി ഇലക്ഷനിൽ യുഡിഎഫിൽ നിന്ന് ജോസ് പക്ഷത്തെ മാറ്റി നിർത്തിയത് തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. ആ ഘട്ടത്തിൽ യുഡിഎഫ് ശിഥിലമായി പോകുമോയെന്നുള്ളത് ഒരു പ്രധാമ ഘടകമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. കാനം രാജേന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും യുഡിഎഫുമായി ചർച്ചയ്ക്ക് സാധ്യതയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ലോക്കൽ ബോഡിയിൽ തങ്ങൾ എടുത്ത തീരുമാനം കേവലം പദവിയുടെ മാത്രം പ്രശ്‌നമല്ലെന്നും ഇതൊരു ജനകീയ പ്രശ്‌നമാണെന്നും ജോസ് കെ മാണി പറഞ്ഞു. മാത്രമല്ല, കേരള കോൺഗ്രസ് എമ്മിലെ പ്രവർത്തകർ അനീതി കാണിച്ചപ്പോൾ അത് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു.  ജനങ്ങൾ തരുന്ന 100 ശതമാനം മെറിറ്റ് കോരള കോൺഗ്രസിനോടുള്ള ജനങ്ങളുടെ വിശ്വാസമാണെന്നും പാർട്ടിയെന്നും ജനങ്ങൾക്കൊപ്പം നിന്ന് ജനകീയ പ്രശ്‌നങ്ങളാണ് ഉയർത്തിപ്പിടിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Story highlight: ‘At present there is no party, stand firm and go strong’; Jose K Mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top