പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും പങ്കാളികളാകും

പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും പങ്കാളികളാകും. വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കേരള ബാങ്ക് ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഇതനുസരിച്ച് കേരള ബാങ്കിന്റെ 769 ശാഖകളിൽ കൂടി പ്രവാസികൾക്ക് വായ്പ ലഭ്യമാകും.
നോർക്ക പുനരധിവാസ പദ്ധതിയിൽ ദേശീയ ബാങ്കുകളുൾപ്പെടെ പങ്കാളികളായിരുന്നു. പദ്ധതിയിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുന്നതിനുള്ള ആലോചനയും നടന്നിരുന്നു. ഇതിനു ശേഷമാണ് നേർക്ക റൂട്ട്‌സുമായി കേരള ബാങ്ക് ഒപ്പുവച്ചത്. നിലവിൽ ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് 15 ധനകാര്യ സ്ഥാപനങ്ങളുടെ 4600 ശാഖകളിലൂടെ പ്രവാസികൾക്ക് വായ്പ ലഭിക്കുന്ന സേവനം ഉറപ്പാക്കിയിട്ടുണ്ട്. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെയും ഇനി മുതൽ വായ്പ ലഭിക്കും. 30 ലക്ഷം രൂപവരെയുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡി ലഭ്യമാണ്. തിരിച്ചടവിന് ആദ്യ നാല് വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക നൽകും.
Story highlight: Kerala Bank will also be involved in the rehabilitation of expatriates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here