Advertisement

തിരുവനന്തപുരത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നത്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

July 4, 2020
1 minute Read
kadakampally surendran

തിരുവനന്തപുരത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ വലിയ തോതിലുള്ള പരിശോധന നടത്തും. പ്രധാനപ്പെട്ട എല്ലാ പോയിന്റുകളിലും പരിശോധന നടത്തും. ജില്ല കംപ്ലീറ്റ് ലോക്ക്ൗഡണ്‍ ചെയ്യേണ്ട ആവശ്യം നിലവിലില്ല. നഗരത്തിലെ പരിശോധനകള്‍ ശക്തമാക്കും. നിലവില്‍ ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാരുടെ സേവനവും ലഭ്യമാക്കും. ഗ്രാമങ്ങളില്‍ സജീവമായ ശ്രദ്ധ വരുന്നുണ്ട്. നഗരത്തില്‍ അത് സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ കൊവിഡ് വ്യാപന സാധ്യതകളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ കുടുംബത്തിലെ ആറ് പേര് സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായിട്ടുണ്ട്. എന്നാല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് എങ്ങനെ രോഗം ബാധിച്ചു എന്നത് വ്യക്തമല്ല. ലോട്ടറി തൊഴിലാളിക്ക് എങ്ങനെ രോഗം ബാധിച്ചു എന്നതും ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. മണക്കാട്, കുര്യാത്തി മേഖലകളെല്ലാം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളാണ്. ജില്ലയില്‍ നിലവിലുള്ള നിയന്ത്രങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

Story Highlights: Minister Kadakampally Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top