Advertisement

തിരുവനന്തപുരത്ത് കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകൾ

July 4, 2020
Google News 1 minute Read
more regions in containment zone thiruvananthapuram

തിരുവനന്തപുരത്ത് കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ ചെമ്മരുത്തിമുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡായ കുറവാര. പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വാണിയകോട്, പതിനാറാം വാർഡായ ഇഞ്ചിവിള എന്നിവയെ കണ്ടെയിൻമെന്റ് സോണുകളായി കളക്ടർ
നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

കൂടാതെ നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള (താഴെ നൽകിയിരിക്കുന്ന പ്രദേശങ്ങൾ) ഏഴു ദിവസങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി തുടരും. നഗരത്തിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടി

1) ആറ്റുകാൽ (വാർഡ് 70),
2) കുരിയാത്തി (വാർഡ് 73)
3), കളിപ്പാൻ കുളം (വാർഡ് 69)
4) മണക്കാട് (വാർഡ് 72), 5)തൃക്കണ്ണാപുരംവാർഡിലെ (വാർഡ് 48) ടാഗോർ റോഡ്
6) മുട്ടത്തറ വാർഡിലെ (വാർഡ് 78) പുത്തൻപാലം

അതേസമം, തിരുവനന്തപുരത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. ജില്ലയിൽ നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കും. ഷോപ്പിംഗ് മേഖല നിബന്ധനകൾക്ക് വിധേയമായി തന്നെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. നഗരസഭ പരിശോധന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. ഓഫിസ് ജോലിക്ക് എത്താൻ കഴിയാത്ത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും താഴേത്തട്ടിൽ നിരീക്ഷണം ശക്തമാക്കുന്നതിന് വേണ്ടിയാണിതെന്നും കടകംപള്ളി പറഞ്ഞു.

Story Highlights- more regions in containment zone thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here