വിസ്മയിപ്പിച്ച് മംഗൾയാൻ; ചൊവ്വയുടെ ഉപഗ്രഹത്തിന്റെ ചിത്രം ഭൂമിയിലേക്ക്

ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതികളിലൊന്നാണ് മംഗൾയാൻ മാർസ് ഓർബിറ്റൽ മിഷൻ. 2013 ഡിസംബറിൽ വിക്ഷേപിച്ച് 2014 ൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ മംഗൾയാൻ ഇപ്പോഴും വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും വലുതും അതിനോട് ഏറ്റവുമടുത്തും നിലകൊള്ളുന്ന ഉപഗ്രഹമായ ഫോബോസിന്റെ ചിത്രം എടുത്ത് അയച്ചിരിക്കുകയാണ്. മംഗൾയാൻ എടുത്ത ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്ന മാർസ് കളർ ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്.
ജൂലൈ 1നാണ് പേടകം ചിത്രം പകർത്തുന്ന്. മംഗൾയാൻ പേടകം ചൊവ്വയിൽ നിന്ന് 7,200 കിലോമീറ്ററും ഫോബോസിൽ നിന്ന് 4,200 കിലോമീറ്ററും അകലെയുള്ള സമയത്ത് എടുത്ത ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എട്ട് ഫ്രെയിമുകളിലുള്ള ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ഒറ്റ ചിത്രമാക്കിയാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരിക്കുന്നത്.
സൗരയൂഥത്തിന്റെ ആരംഭകാലത്ത് രൂപപ്പെട്ടെന്ന് കരുതപ്പെടുന്ന ഉപഗ്രഹമാണ് ഫോബോസെന്നാണ് കരുതപ്പെടുന്നത്. കാർബൊണേഷ്യസ് കോൺട്രൈറ്റുകളാൽ സമ്പന്നമാണ് ഈ ഉപഗ്രഹം എന്നാണ് കരുതുന്നത്. ചിത്രത്തോടൊപ്പം നടന്ന കൂട്ടിയിടിയിൽ രൂപപ്പെട്ട ഗർത്തങ്ങളും കാണാൻ സാധിക്കും. സ്റ്റിക്‌നിയെന്നാണ് ഫാബോസിലെ ഏറ്റവും വലിയ ഗർത്തത്തിന്റെ പേരെന്ന് ഐഎസ്ആർഒ പറയുന്നു.
ആറുമാസത്തേക്കാണ് മംഗൾയാൻ വിക്ഷേപിച്ചത്. എന്നാൽ, ധാരാളം ഇന്ധനം ബാക്കിയുള്ളതിനാൽ ഇന്നും പേടകം പ്രവർത്തന സജ്ജമാണ്.
Storyhighlight: Surprised Mangalyan; Image of Mars satellite to Earth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here