Advertisement

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ട്രൂനാറ്റ് ടെസ്റ്റ് ആരംഭിച്ചു

July 4, 2020
Google News 1 minute Read
Truenat test started at Kasargod

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ട്രൂനാറ്റ് ടെസ്റ്റ് ആരംഭിച്ചു. കൊവിഡ് പരിശോധനാ ഫലം രണ്ട് മണിക്കൂറില്‍ അറിയാം എന്നതാണ് ട്രൂനാറ്റ് ടെസ്റ്റിന്റെ പ്രത്യേകത. ട്രൂനാറ്റ് ടെസ്റ്റിന്റെ ആദ്യ സ്രവ പരിശോധന ഇന്ന് നടന്നു. കിടത്തി ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ സ്രവങ്ങളാണ് ഇന്ന് പരിശോധിച്ചതെന്നും പരിശോധിച്ച മൂന്ന് സ്രവങ്ങളും നെഗറ്റീവാണെന്നും കാസര്‍ഗോഡ് ജനറല്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രണ്ട് മെഷീനുകളുടെ പ്രവര്‍ത്തനം ആശുപത്രിയില്‍ ലഭിക്കും.

ഒരേസമയം രണ്ട് പേര്‍ അടങ്ങിയ മൂന്ന് ബാച്ച് പരിശോധനയിലൂടെ ആറ് പേരുടെ സ്രവങ്ങളുടെ പരിശോധന ഓരോ ദിവസവും സാധ്യമാകും. പരിശോധനയയ്ക്കായി തൊണ്ടയിലെ സ്രവം തന്നെയാണ് സ്വീകരിക്കുന്നത്. കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്കും അത്യാസന്ന നിലയിലുള്ളവര്‍ക്കും മൃതദേഹത്തിന്റെ കൊവിഡ് ടെസ്റ്റിനായും ഈ സങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സാധിക്കും. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ജൂണ്‍ 27ന് ടെസ്റ്റിന്റെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ട്രയല്‍ സമയത്ത് എടുത്ത സ്രവം നെഗറ്റീവ് ആയിരുന്നു.

Story Highlights Truenat test started at Kasargod General Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here