Advertisement

ഹിന്ദു ധർമത്തെ പരിഹസിക്കുന്നു; നെറ്റ്ഫ്‌ളിക്‌സിനെതിരെ വിഎച്ച്പിയുടെ നോട്ടിസ്

July 4, 2020
1 minute Read
vhp sends notice to netflix

ഹിന്ദു ധർമത്തെ പരിഹസിക്കുന്നുവെന്ന് കാണിച്ച് നെറ്റ്ഫ്‌ളിക്‌സിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നോട്ടിസ്. പവൻ കുമാർ സംവിധാനം ചെയ്ത ലൈല, പാട്രിക്ക് ഗ്രഹാം സംവിധാനം ചെയ്ത ഗൗൽ, സഫ്ദർ റഹ്മാൻ സംവിധാനം ചെയ്ത ഛിപ്പ, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സേക്രഡ് ഗെയിംസ് എന്നീ സീരീസുകളിൽ ഹിന്ദു വികാരം വൃണപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങളും രംഗങ്ങളുമുണ്ടെന്നാണ് വിഎച്ച്പി പറയുന്നത്.

ഹിന്ദു ആരാധനാ മുറകളെയും, തങ്ങളുടെ സന്യാസികളെയുമെല്ലാം മോശമായാണ് നെറ്റ്ഫഌക്‌സിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് കാണിച്ച് സെക്രട്ടറി രാമചന്ദ്ര രമുകയാണ് നെറ്റ്ഫഌക്‌സിന് നോട്ടിസ് നൽകിയിരിക്കുന്നത്. അശ്ലീല സിനിമകൾക്ക് സദൃശ്യമായ രീതിയിലാണ് ചില രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. നർമത്തിന് വേണ്ടി തങ്ങളുടെ ദൈവങ്ങളെയും ചരിത്ര പുരുഷന്മാരെയും മനഃപൂർവം അവഹേളിക്കുന്നത് ഈ സീരിസുകളിൽ കാണാം.

Read Also : ‘വൈകിംഗ്സി’ലെ പാകം ചെയ്ത മാംസം മറച്ച് നെറ്റ്ഫ്ലിക്സ്; പ്രതിഷേധം

ഈ പശ്ചാത്തലത്തിൽ ഹിന്ദു വികാരം വൃണപ്പെടുത്തുന്ന രീതിയിൽ ഇനിയും വീഡിയോകൾ പുറത്തിറക്കരുതെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നിയമ നടപടിയെടുക്കുമെന്നും വിഎച്ച്പി പറയുന്നു.

Story Highlights- vhp sends notice to netflix

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top