കോഴിക്കോട് ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കൊവിഡ്; അഞ്ചുപേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. അഞ്ചു പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്. നിലവില്‍ 116 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്.
ഇന്ന് 618 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ആകെ 15,310 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13,625 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 12,713 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1,685 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.എഫ്എല്‍ ടി സി. യില്‍ ചികിത്സയിലായിരുന്ന മടവൂര്‍ സ്വദേശി (25), വെസ്റ്റ്ഹില്‍ സ്വദേശി (42), കക്കോടി സ്വദേശി (48), കോടഞ്ചേരി സ്വദേശി (33), മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണിയൂര്‍ സ്വദേശിനി (25) എന്നിവരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. കട്ടിപ്പാറ സ്വദേശി(34) ജൂണ് 30 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് സ്രവ സാമ്പിള് പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.
2,3. ചങ്ങരോത്ത് സ്വദേശിനിയും (29) , 4 വയസുള്ള മകളും ജൂണ്‍ 24 ന് ബെഹ്‌റൈനില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടര്‍ന്നു. ജൂലൈ ഒന്നിന് മകളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നാദാപുരം ആശുപത്രിയിലെത്തി രണ്ടു പേരുടെയും സ്രവം പരിശോധനയ്‌ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രണ്ടു പേരും ചികിത്സയിലാണ്.
4 . മേപ്പയ്യൂര്‍ സ്വദേശി (17) ജൂണ് 29ന് മംഗലാപുരത്തു നിന്നും സ്വന്തം കാറില്‍ വീട്ടിലെത്തി നിരീക്ഷണം തുടര്‍ന്നു. ജൂലൈ ഒന്നിന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
5. കീഴരിയൂര്‍ സ്വദേശി(43) ജൂണ് 30 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് ജൂലൈ ഒന്നിന് സ്രവ സാമ്പിള് പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.
6. പേരാമ്പ്ര സ്വദേശി (47) ജൂണ് 22 ന് മസ്‌കറ്റില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരെത്തി. ടാക്‌സിയില്‍ കോഴിക്കോട് എത്തി. വീട്ടില് നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഒന്നിന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.
7. കൊയിലാണ്ടി സ്വദേശി (42) ജൂലൈ രണ്ടിന് ദോഹയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. ജൂലൈ രണ്ടിന് മലപ്പുറം കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണം തുടര്‍ന്നു. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് സ്രവ സാമ്പിള് പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.
8. കോട്ടൂര്‍ സ്വദേശി (23) ജൂണ് 26 ന് ഖത്തറില്‍നിന്നും വിമാനമാര്‍ഗം കണ്ണൂരിലെത്തി. ടാക്‌സിയില്‍ കോഴിക്കോട് എത്തി. വീട്ടില് നിരീക്ഷണത്തിലായിരുന്നു. ജൂലൈ രണ്ടിന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.
9. ഓമശേരി സ്വദേശിനി (22) ഗര്‍ഭിണിയായിരുന്നു. ജൂലൈ ഒന്നിന് റിയാദില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രി മാറ്റി സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.
10. താമരശേരി സ്വദേശി (48) ജൂണ് 25 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരെത്തി. സ്വന്തം കാറില്‍ കോഴിക്കോട് എത്തി. വീട്ടില് നിരീക്ഷണത്തിലായിരുന്നു. ജൂലൈ മൂന്നിന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.
11. കായക്കൊടി സ്വദേശി ( 29 )ജൂണ് 28ന് കര്‍ണാടകയില്‍ നിന്നും സ്വന്തം ബൈക്കില്‍ യാത്ര ചെയ്തു. വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.യാത്രാസമയത്ത് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ വെച്ച് സ്രവ സാംപ്ള്‍ എടുത്തിരുന്നു . സ്രവപരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.
12. കല്ലായി സ്വദേശി (47) ജൂണ് 9ന് ദുബായില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ് 30ന് രോഗലക്ഷണത്തെ തുടര്‍ന്ന് ബീച്ച് ആശുപത്രിയിലെത്തി സ്രവപരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.
13,14,15,16,17 – കോഴിക്കോട് കോര്‍പ്പറേഷന്‍ വെള്ളയില്‍ സ്വദേശികളായ 53 വയസുള്ള സ്ത്രീ,63 വയസുള്ള സ്ത്രീ, 5 വയസുള്ള ആണ്‍കുട്ടി, മൂന്നര വയസുള്ള ആണ്‍കുട്ടി, ഒന്നര വയസുള്ള ആണ്‍ കുട്ടി.
കഴിഞ്ഞ ആഴ്ച്ച ആത്മഹത്യ ചെയ്ത കൊവിഡ് പോസിറ്റീവായ കൃഷ്ണനുമായുള്ള സമ്പര്‍ക്കമുള്ള കേസുകള്‍. മരണത്തോടനുബന്ധിച്ച് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധനയില്‍ 5 പേരും പോസിറ്റീവ് ആയി.
18. ആയഞ്ചേരി സ്വദേശി (32) ജൂണ് 23ന് ഷാര്‍ജയില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഒന്നിന് രോഗലക്ഷണത്തെ തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ പോസിറ്റീവായി.
19. മേപ്പയ്യൂര്‍ സ്വദേശി (24) ജൂണ്14 ന് കുവൈറ്റില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂരെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ് 25 ന് പേരാമ്പ്രയില്‍ എത്തി സ്രവപരിശോധന ഫലം പോസിറ്റീവ് ആയി.
20. കിഴക്കോത്ത് സ്വദേശിനി (28)ജൂലൈ 2ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി റാപ്പിഡ് ടെസ്റ്റ് നടത്തിയതില്‍ പോസിറ്റീവ് ആയി. സ്രവ സാമ്പിള്‍ എടുത്തു മലപ്പുറത്ത് നിരീക്ഷണത്തില്‍ ആയിരുന്നു സ്രവപരിശോധന ഫലം പോസിറ്റീവ് ആയി.CO
Story Highlights: covid19, coronavirus, kozhikkode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here