Advertisement

സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

July 5, 2020
2 minutes Read

സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയും മുന്‍ എംഎല്‍എയുമായ മഹേന്ദര്‍ സിംഗ് യാദവ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ മന്‍ഡോലി ജയിലില്‍ തടവ് അനുഭവിച്ചു വരവെയാണ് കൊവിഡ് പിടിപ്പെട്ടത്. രോഗബാധ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച മഹേന്ദര്‍ സിംഗ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളിയിരുന്നു.

1984ല്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിഖ് മതവിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. കലാപമുണ്ടാക്കിയ കേസില്‍ മുന്‍ കൗണ്‍സിലറായ മഹേന്ദര്‍ സിംഗ് യാദവിന് ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

Story Highlights Delhi: Anti-Sikh riots accused died due to covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top