ബെൻ സ്റ്റോക്സ് നായകൻ; വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു

കൊവിഡ് ഇടവേളക്കുള്ള ആദ്യ രാജ്യാന്തര ക്രിക്കറ്റിന് നാളെ തുടക്കം. വെസ്റ്റ് ഇൻഡീസിൻ്റെ ഇംഗ്ലണ്ട് പര്യടനത്തിനാണ് നാളെ സതാംപ്ടണിൽ തുടക്കമാവുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാപ്റ്റൻ ജോ റൂട്ടിൻ്റെ അഭാവത്തിൽ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ട് സംഘത്തെ നയിക്കുക. തനിക്ക് കുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് ജോ റൂട്ട് ആദ്യ റ്റെസ്റ്റിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചത്.
13 അംഗ ടീമിൽ ഒരു സ്പിന്നർ മാത്രമാണ് ഉള്ളത്. ജനുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഡോം ബെസ് ആണ് ടീമിലെ സ്പിന്നർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ, ഓൾറൗണ്ടർ മൊയീൻ അലി എന്നിവർ ടീമിൽ ഇടം നേടിയില്ല. ഇംഗ്ലണ്ട് ടീമിൻ്റെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ മൊയീൻ അലി ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് താരത്തിനെ പരിഗണിക്കാത്തതിനു കാരണം.
Read Also: പരിശീലന മത്സരത്തിനിടെ കൊവിഡ് ലക്ഷണങ്ങൾ; ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ നിരീക്ഷണത്തിൽ
13 അംഗ ടീമിനൊപ്പം 9 പേർ അടങ്ങുന്ന റിസർവ് താരങ്ങളുടെ പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെയിംസ് ബ്രാസി, സാം കറൻ, ബെൻ ഫോക്‌സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, സഖിബ് മഹ്മൂദ്. ക്രെയ്ഗ് ഓവർടൺ, ഒലീ റോബിൻസൻ, ഒലി സ്‌റ്റോൺ എന്നിവരാണ് റിസർവ് താരങ്ങൾ. 13 അംഗ സംഘത്തിന് ഒപ്പം ഒൻപത് റിസർവ് താരങ്ങളുടെ ലിസ്റ്റും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് സബ്സ്റ്റിറ്റൂട്ടും ഐസിസിയുടെ പുതിയ മാർഗനിർദ്ദേശങ്ങളും ഈ മത്സരത്തിൽ നടപ്പിലാവും.
ഇംഗ്ലണ്ട് സ്‌ക്വാഡ്: ബെൻ സ്‌റ്റോക്ക്‌സ്, ജെയിംസ് ആൻഡേഴ്‌സൻ, ജോഫ്ര ആർച്ചർ. ഡൊമിനിക് ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ട്‌ലർ, സാക്ക് ക്രാവ്‌ലേ, ജോ ഡെൻലി, ഒലി പോപ്പ്, ഡോം സിബ്ലേ, ക്രിസ് വോക്‌സ്, മാർക്ക് വുഡ്.
Story Highlights: England cricket team against west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here