ആലപ്പുഴയിൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർധിക്കുന്നു

ആലപ്പുഴയിൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ 22 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടു ഗർഭിണികളുടെയും ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കി.

186 പേരാണ് ജില്ലയിൽ രോഗം ബാധിച്ചു ചികിത്സയിൽ ഉള്ളത്. ഇതിൽ നാലോളം പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവരുടെ സംമ്പർക്ക പട്ടിക്കാ തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. എഴുപുന്ന, തുറവൂർ പ്രദേശങ്ങളിൽ രണ്ടു ഗർഭിണികൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

എന്നാൽ, ഇവരുടെ ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇക്കാരണത്താൽ തന്നെ തീരദേശ മേഖലയിൽ ജാഗ്രത ശക്തമാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ആറാട്ടുപുഴ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടുന്ന ഒഴിവാക്കാൻ നഗരസഭാ തലത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കായംകുളത്ത് ഉൾപ്പെടെ നിലവിൽ സാമൂഹ്യ വ്യാപനത്തിന്റെ ഭീഷണി ഇല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Story highlight: In Alappuzha, the number of people infected through contact increases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top