Advertisement

കണ്ണൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു

July 5, 2020
1 minute Read

കണ്ണൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണവം തൊടീക്കളത്താണ് സംഭവം. തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ രാഗേഷ് (35) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. ആടിനെ മോഷ്ടിച്ച തർക്കവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളാണ് രാഗേഷിനെ കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണവം പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളായ രണ്ട് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി.

read also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സിപിഐഎം പ്രവർത്തകനായിരുന്നു കൊല്ലപ്പെട്ട രാഗേഷ്. എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു.

story highlights- man died, kannur, attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top