Advertisement

അമേരിക്കൻ സഹായത്തിന് പകരം ധാതു വിഭവങ്ങൾ പങ്കുവെക്കാൻ യുക്രൈൻ; കരാറിൽ ഒപ്പുവച്ചു

May 1, 2025
1 minute Read

യുക്രൈനിലെ ധാതു വിഭവങ്ങൾ കരാറിൽ ഒപ്പുവച്ച് യുഎസും യുക്രൈനും.
മാസങ്ങൾ നീണ്ട ചർച്ചക്ക് ഒടുവിലാണ് കരാർ ഒപ്പുവച്ചത്. അമേരിക്ക നൽകുന്ന സാമ്പത്തിക സഹായങ്ങൾക്ക് പകരം ധാതു വിഭവങ്ങൾ പങ്കു വെക്കാനാണ് ധാരണ.യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസറ്റും യുക്രൈൻ ഉപ പ്രധാനമന്ത്രിയുമാണ് കരാറിൽ ഒപ്പുവച്ചത്.

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നിരുന്നു. യുക്രൈനെതിരെ റഷ്യ നടത്തി വരുന്ന യുദ്ധനടപടികള്‍ നിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ യുക്രൈന്‍ ആക്രമണങ്ങളില്‍ താന്‍ അസന്തുഷ്ടനാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

ക്രെംലിൻ ഏകപക്ഷീയമായ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷം റഷ്യൻ സൈന്യം ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി യുക്രൈൻ ആരോപിച്ചു . ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തില്‍ റഷ്യ നേടിയ വിജയത്തിന്റെ 80-ാം വാര്‍ഷികാഘോഷ പശ്ചാത്തലത്തിൽ റഷ്യ മൂന്ന് ദിവസത്തെ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചിരുന്നു.

Story Highlights : US, Ukraine deal on economic cooperation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top