Advertisement

പത്തനംതിട്ടയിൽ ക്വാറന്റീൻ കേന്ദ്രത്തിൽ മദ്യപിച്ച യുവാവിന് കൊവിഡ്; മദ്യം എത്തിച്ചവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം

July 5, 2020
1 minute Read

പത്തനംതിട്ടയിൽ ക്വാറന്റീൻ കേന്ദ്രത്തിൽ മദ്യപിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാൾക്ക് മദ്യം എത്തിച്ച് നൽകിയ സുഹൃത്തുക്കളോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകി.

രണ്ട് ദിവസം മുൻപാണ് യുവാവിന് സുഹൃത്തുക്കൾ മദ്യം എത്തിച്ചു നൽകിയത്. കെട്ടിടത്തിന് പിറകിൽ ബൈക്കിലെത്തിയ സുഹൃത്തുക്കൾ കയറിൽ കെട്ടി മദ്യക്കുപ്പികൾ നൽകുകയായിരുന്നു. മദ്യം കൊണ്ടുവന്ന കവറിലും മറ്റും യുവാക്കൾ സ്പർശിച്ച സാഹചര്യം കണക്കിലെടുത്താണ് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചത്.

read also: കൊവിഡ് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി എറണാകുളം കളക്ടർ

ക്വാറന്റീൻ സെന്ററിൽ ഇയാൾ മദ്യപിച്ച് ബഹളംവച്ചതായി ആരോപണമുണ്ട്. ജനപ്രതിനിധികളും പൊലീസും ഇടപെട്ടാണ് ഇയാളെ അനുനയിപ്പിച്ചത്. തുടർന്ന് പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാക്കി. ഇന്നലെയാണ് ഇയാളുടെ പരിശോധനാഫലം പുറത്തുവന്നത്.

story highlights- coronavirus, pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top