Advertisement

‘അമ്മ’ യോഗം നടക്കുന്ന കൊച്ചിയിലെ ഹോട്ടലിൽ പ്രതിഷേധം

July 5, 2020
Google News 1 minute Read

കണ്ടെയ്ൻമെന്റ് സോണിൽ അമ്മ ഭാരവാഹികൾ യോഗം ചേർന്നതിനെതിരെ പ്രധിഷേധം. കണ്ടെയ്ൻമെന്റ് സോണായ കൊച്ചി നഗരസഭയിലെ ചക്കര പറമ്പ് കൗൺസിലർ നസീമയുടെ നേതൃത്വതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. പ്രതിഷേധത്തെ തുടർന്ന് യോഗം നിർത്തിവച്ചു.

രാവിലെയാണ് അമ്മയുടെ എക്‌സിക്യൂട്ടീവിൽ അവൈലബിൾ അംഗങ്ങൾ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നത്. കണ്ടെയ്ൻമെന്റ് സോണായ കൊച്ചി നഗരസഭയിലെ ചക്കര പറമ്പ് ഹൈവേയോട് ചേർന്നാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. എഎംഎംഎ യോഗം ചേരുന്നതറിഞ്ഞ് ചക്കരപറമ്പ് കൗൺസിലർ നസീമയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് എത്തുകയായിരുന്നു. തുടർന്ന് സ്ഥലത്ത് പൊലീസ് എത്തി പ്രതിഷേധക്കാരും ഹോട്ടലുകാരും അമ്മ ഭാരവാഹികളുമായി ചർച്ച നടത്തി. പിന്നാലെ യോഗം നിർത്തിവയ്ക്കുകയായിരുന്നു.

read also: ‘താരങ്ങളെ സൃഷ്ടിച്ചത് വ്യാപാര താത്പര്യം; ചെറിയ കലാകാരന്മാർ കഷ്ടത്തിൽ’: താരങ്ങളുടെ പ്രതിഫല വിവാദത്തിൽ മാമുക്കോയ

ഇന്നലെയാണ് ചക്കര പറമ്പ് ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. എന്നാൽ ഹൈവേയോട് ചേർന്നായതിനാൽ ഹോട്ടൽ കണ്ടെയ്‌നമെന്റ് സോണിൽ ഉൾപ്പെടില്ലെന്നറിയിച്ചതിനെ തുടർന്നാണ് യോഗം ചേർന്നതെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം മുൻനിർത്തി താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുൾപ്പടെ ചർച്ച ചെയ്യുന്നതിനായിരുന്നു താര സംഘടനയുടെ നിർവ്വാഹക സമിതിയുടെ യോഗം.

Story highlights- AMMA meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here