ഉത്തര്‍പ്രദേശിലെ മെഴുകുതിരി ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴു മരണം; നാലുപേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. മോദിനഗറിലെ ബഖര്‍വ ഗ്രാമത്തിലുള്ള ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. നാലു പേര്‍ക്ക് പരുക്കേറ്റതായും ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും അപകടസ്ഥാലം സന്ദര്‍ശിച്ചു. പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും അടിയന്തിര സഹായം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.
7 persons dead and 4 injured in an explosion at a factory in Modi Nagar: Ajay Shankar Pandey, District Magistrate Ghaziabad pic.twitter.com/cToV9d5eO9
— ANI UP (@ANINewsUP) July 5, 2020
Story Highlights: Seven killed in wax factory blast in Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here