താനൂരിൽ ആക്ടീവ് സർവൈലൻസ് പരിശോധന ആരംഭിച്ചു; പൊന്നാനിയിലും അതീവ ജാഗ്രത

മലപ്പുറം ജില്ലയിലെ പൊന്നാനി, താനൂർ മേഖലകൾ അതീവ ജാഗ്രതയിൽ. പൊന്നാനി താലൂക്കിലെ എല്ലാ ഗ്രാമീണ റോഡുകളിലും പൊലീസ് സേവനം ഉറപ്പാക്കി. താനൂരിൽ സമൂഹ വ്യാപനം തടയുന്നതിനായി ആക്ടീവ് സർവൈലൻസ് പരിശോധന ആരംഭിച്ചു. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനാവശ്യമായി പുറത്ത് ഇറങ്ങിയ നിരവധി വാഹനങ്ങൾ പിടിച്ച് എടുത്തു.
കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറിൽ നിന്ന് സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ നഗരസഭയിലെ മുഴുവൻ ഡിവിഷനുകളിലും ‘ആക്ടീവ് സർവൈലൻസ് ‘പരിശോധന ആരംഭിച്ചിട്ടുണ്ട്. താനൂർ മുൻസിപ്പാലിറ്റി പരിധിയിലെ 4000ത്തോളം വീടുകളിലാണ് പരിശോധന നടത്തുന്നത്. ഡിഎംഒയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന 15 അംഗ സംഘത്തിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. തുടർച്ചയായി നാല് ദിവസം ഇവർ താനൂരിൽ ഉണ്ടാകും.
Read Also: മുട്ടറ സ്‌കൂളിലെ ഉത്തരപേപ്പർ നഷ്ടമായ സംഭവത്തിൽ കുട്ടികളുടെ റിസൾട്ട് സംബന്ധിച്ച തീരുമാനം നാളെ
അതിനിടെ പൊന്നാനി താലൂക്കിലെ എല്ലാ ഗ്രാമീണ റോഡുകളിലും പൊലീസ് സേവനം ഉറപ്പാക്കി. ജില്ലയിലെ 15 സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സേനയെയാണ് താലൂക്കിൽ വിന്യസിച്ചത്. 90 എംഎസ്പി വിഭാഗവും പരിശോധനയ്ക്കായി പൊന്നാനി താലൂക്കിൽ ഉണ്ട്. അതേസമയം തിരൂർ ഡിവൈഎസ്പി നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അനാവശ്യമായി പുറത്ത് ഇറങ്ങിയ 30 ഓളം വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ നിരത്തുകളിൽ ഇറങ്ങുന്നവർക്ക് എതിരെയും നടപടി കർശനമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലും കർശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
thanur active surveillance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here