ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ; പ്രവര്‍ത്തനാനുമതിയുള്ള സേവനങ്ങള്‍

കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സി സര്‍വീസുകള്‍ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി.
കൂടാതെ എടിഎം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നീ സേവനങ്ങള്‍ക്ക് മാത്രമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്.
Story Highlights: Triple Lockdown; allowed services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here