ഇന്ത്യയിലെ ആദ്യ വെർച്വൽ റിയാലിറ്റി ഷോറും ഉദ്ഘാടനം നടത്തി ഫാമിലി വെഡിംഗ് സെന്റർ; ദൃശ്യങ്ങൾ കാണാം

കൊവിഡ് കാലത്ത് വെർച്വൽ ഉദ്ഘാടനം നടത്തി ഫാമിലി വെഡിംഗ് സെന്റർ. ഇന്ന് രാവിലെ പത്ത് മണിക്കാണ് ഫാമിലി വെഡിംഗ് സെന്ററിന്റെ കുന്നമംഗലം ഷോറൂം ഉദ്ഘാടനം ചെയ്തത് ഇന്ത്യയിൽ ആദ്യമായാണ് ഒരു വസ്ത്ര വ്യാപാര സ്ഥാപനം വെർച്വലായി ഉദ്ഘാടനം ചെയ്യുന്നത്. പാണക്കാട് മുനവ്വറലി ഷിഹാബ് തങ്ങളാണ് ഷോറൂം ഉദ്ഘാടനം നിർവഹിച്ചത്. ട്വന്റിഫോറിന്റെ വെബ്‌സൈറ്റിന്റെയും ഫാമിലി വെഡിംഗ് സെന്ററിന്റെയും ഉൾപ്പെടെ പത്തിലേറെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വെർച്വൽ ഉദ്ഘാടനം നടന്നത്.
ലോക്ക്ഡൗണിന് പിന്നാലെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി പൂർണമായും ഒഴിയാത്തതുകൊണ്ട് തന്നെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങുകളോ പ്രൊഡക്ട് ലോഞ്ചുകളോ നടക്കുന്നില്ല. ഈ അവസരത്തിലാണ് സാങ്കേതിക വിദ്യയെ കൂട്ടിപിടിച്ച് ഫാമിലി വെഡിംഗ് സെന്റർ ഉദ്ഘാടനം നടത്തിയത്.
സർക്കാരിന്റെയും, ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് ഫാമിലി വെഡിംഗ് സെന്റർ കുന്നമംഗലം ഷോറൂം ഡിജിറ്റൽ ലോഞ്ച് ചെയ്തത്. മറ്റ് സ്ഥാപനങ്ങൾക്കും ഇതിലൂടെ ആത്മവിശ്വാസവും പ്രചോദനവുമേകുകയാണ് ഫാമിലി വെഡിംഗ് സെന്റർ.
ഈ കൊവിഡ് കാലത്ത് വ്യാപാര മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഓഗ്മെന്റ റിയാലിറ്റിയുടെയും വെർച്വൽ റിയാലിറ്റിയുടെയും സഹായത്തോടെ ഇന്ത്യയിൽ പുതിയ ചരിത്രം രചിച്ചതിന് 24 ന്യൂസിനോടും ഇവന്റ് ആൻഡ് ബ്രാന്ഡിങ് പാർട്ണറായ മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന CAM (ക്രിയേറ്റീവ് ആർമി മാജിക്‌സ്) നോടും ഡയറക്ടർമാരായ അബ്‍ദുൾ ബാരി, അബ്ദുസ്സലാം, മുജീബ് റഹ്മാൻ എന്നിവർ പ്രത്യേകം നന്ദിയറിയിച്ചു
Story Highlights- family wedding center virtual inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here